ന്യൂഡൽഹി: വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത തീരുമാനങ്ങൾ പരിശോധിക്കുമെന്ന് സുപ്രീംകോടതി. നിയമവിരുദ്ധമെന്ന് കണ്ടെത്തുന്ന തീരുമാനങ്ങൾ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരമില്ലാതെയാണ് ചില തീരുമാനങ്ങൾ എടുത്തതെന്നാരോപിച്ചുള്ള ഹർജികളിലാണ് നടപടി. SIR നടപടിക്കിടെ പുതിയ വോട്ടർമാരുടെ പേര് ചേർക്കുന്നതിനായി ഉപയോഗിക്കുന്ന Read More…
Tag: BIHAR ELECTION
ബിഹാറിലെ ആദ്യ ബിജെപി സർക്കാർ മന്ത്രിസഭ വികസനച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കും
ബിഹാറിലെ ആദ്യ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൻ്റെ മന്ത്രിസഭ വികസനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. എൻഡിഎയുടെ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാകും ചടങ്ങ് നടക്കുക. രാവിലെ 11.30ഓടെ പ്രധാനമന്ത്രി പാട്ന വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന് ഗാന്ധി മൈതാനത്തിലേക്ക് അദ്ദേഹം യാത്രതിരിക്കും. വിമാനത്താവളത്തിൽ നിന്ന് ഗാന്ധി മൈതാനത്തേക്കുള്ള റോഡുകളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വേദിയിലെത്താൻ ഏകദേശം 30 മിനിറ്റ് എടുക്കുമെന്നാണ് പോലീസ് അറിയിച്ചത്.



