ബിജെപിയുടെ സ്നേഹയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യകഷൻ കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി ഫാദർ മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ചു. ഫാദറിന് ക്രിസ്തുമസ് ആശംസ നേർന്നും പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറിയും കേക്ക് സമ്മാനിച്ചുമാണ് അദ്ദേഹം ബിഷപ്പ്ഹൗസ് വിട്ടത്.ലോകം മുഴുവൻ ആവേശത്തോടെ ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ എല്ലാമലയാളികൾക്കും ആശംസ നേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു. ഡിസംബർ 20 മുതൽ 30വരെ ബിജെപി പ്രവർത്തകർ സ്നേഹയാത്ര നടത്തും. വിശ്വഹിന്ദുപരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഒരു പ്രവർത്തകർക്കും പാലക്കാട് സംഭവവുമായി ബന്ധമില്ല. ഇതിൽ Read More…


