സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി സൗജന്യ ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ഡിസംബര്‍ 21 ന് മുന്‍പായി NBFC യില്‍ ഇമെയില്‍/ ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ Read More…


