തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച സ്ഥാപനമായി കെഎസ്ഇബി. നിയമസഭയില്‍ സമര്‍പ്പിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി)യുടെ റിപ്പോര്‍ട്ട് പ്രകാരം, കെഎസ്ഇബി 736 കോടി രൂപയുടെ ലാഭത്തിലാണ്. മുൻ വർഷം 1822 കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഈ വളർച്ച. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭം 1368 കോടി രൂപയാണ്, ഇതില്‍ 53.79% കെഎസ്ഇബിയുടെ ലാഭമാണ്. നൂറുകോടിക്കു മുകളില്‍ ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനം കെഎസ്എഫ്ഇയാണ്, 105 കോടി രൂപയുടെ ലാഭത്തോടെയാണ് Read More…
Tag: CAG
പൊതുമേഖലാ സ്ഥാപനങ്ങൾ ഭൂരിഭാഗവും നഷ്ടത്തിൽ; 18,062.49 കോടി രൂപയുടെ അധിക ബാധ്യത, കെഎസ്ആർടിസിയിൽ കണക്കുകൾ പോലും ലഭ്യമല്ല: സിഎജി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) റിപ്പോർട്ട്. 2020 മുതൽ 2023 മാർച്ച് വരെയുള്ള കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ 77 സ്ഥാപനങ്ങൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാവുകയും ആകെ 18,062.49 കോടി രൂപയുടെ അധിക ബാധ്യത പൊതുഖജനാവിനുണ്ടായിരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലയിൽ നിലവിൽ 58 സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലായുള്ള പ്രവർത്തനം നടത്തുന്നത്. എന്നാൽ, നഷ്ടത്തിൽ പ്രവർത്തിക്കുന്ന 18 സ്ഥാപനങ്ങൾ 1986 മുതൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നവയാണെന്നും സിഎജി Read More…



