Kerala News

കോഴിക്കോട് ഗവ. എഞ്ചി. കോളേജിൽ മതിയായ അധ്യാപകരെത്താൻ മന്ത്രി ഡോ. ബിന്ദുവിൻ്റെ അടിയന്തര ഇടപെടൽ

കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ അഭാവം നികത്താൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഒരു അസോസിയേറ്റ് പ്രൊഫസറുടെയും രണ്ട് അസി. പ്രൊഫസർ തസ്തികകളും മൂന്ന് കോളേജുകളിൽ നിന്നായി ഇവിടേക്ക് പുനർവിന്യസിച്ചാണ് വിദ്യാർത്ഥികളുടെ പഠനപ്രയാസം അവസാനിപ്പിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു വഴിയൊരുക്കിയത്. സ്ഥിരമായാണ് ഈ തസ്തികകൾ കോഴിക്കോട് ഗവ. കോളേജിലേക്ക് പുനർവിന്യസിപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശപ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. അഞ്ചു വർഷത്തേക്ക് തസ്തികകൾ അനുവദിക്കില്ലെന്ന വ്യവസ്ഥയിലാണ് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ Read More…