Entertainment News

നയൻതാരയ്ക്ക് വീണ്ടും നിയമക്കുരുക്ക്: അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണം , നിയമനടപടിയുമായി ചന്ദ്രമുഖി നിര്‍മാതാക്കള്‍

ചെന്നൈ: വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തിൽ നടി നയൻതാര വീണ്ടും നിയമക്കുരുക്കിൽ. ധനുഷിന്റെ കമ്പനിയ്ക്ക് പിന്നാലെ ഇത്തവണ ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കളാണ് നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചിരിക്കുന്നത്. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്നാരോപിച്ച് അഞ്ചു കോടി രൂപയുടെ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. 2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന സിനിമയിൽ രജനീകാന്തായിരുന്നു നായകൻ. ശിവാജി പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. നയൻതാരയുടെ ‘നയൻതാര; ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന ഡോക്യുമെന്ററിയിൽ ഈ ചിത്രത്തിലെ നിരവധി അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. Read More…