Environment India News

ചീറ്റയെ വെടിവെച്ചുകൊന്ന സംഭവം: മധ്യപ്രദേശിൽ സഹോദരങ്ങൾ അറസ്റ്റിൽ

ഷിയോപൂർ, മധ്യപ്രദേശ്: മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ കഴിഞ്ഞ മാസം ചീറ്റയെ വെടിവെച്ച സംഭവത്തിൽ രണ്ട് സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഇരട്ടക്കുഴൽ മസിൽ ലോഡിങ് തോക്കും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. 19 മാസം പ്രായമുള്ള ഇന്ത്യയിൽ ജനിച്ച കുനോ നിർവ ഗൗരവ് (KNG-22) എന്ന ചീറ്റയെ ഒക്ടോബർ 25-നാണ് ഷിയോപൂർ വനം ഡിവിഷനിലെ 748-ാം കമ്പാർട്ട്മെന്റിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തോളം ചികിത്സ നൽകിയെങ്കിലും ചീറ്റ ചത്തതായി കുനോയിൽനിന്ന് ചീറ്റ പ്രോജക്ട് ഡയറക്ടർ Read More…