Kerala News

ശാരദാ മുരളീധരൻ ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ വ്യക്തി: മുഖ്യമന്ത്രി

നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിക്കുന്ന ശാരദാ മുരളീധരന് സംസ്ഥാന സർക്കാർ നൽകിയ യാത്ര അയപ്പ് ചടങ്ങ് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി രൂപീകരണം, സംസ്ഥാന സർക്കാരിന്റെ ലഹരി വരുദ്ധ പ്രവർത്തനത്തിന്റെ ഏകോപനം തുടങ്ങിയ വിവിധ Read More…

Kerala News

ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ഇന്ന് (ഏപ്രിൽ 30ന്) ചുമതലയേൽക്കും

സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക്  ഇന്ന് (ഏപ്രിൽ 30ന്) ചുമതലയേൽക്കും. വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്ന് വൈകിട്ട് 4.30ന് ചുമതല കൈമാറും. കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയാണ് ഡോ. എ. ജയതിലക്. 1991 ബാച്ച് ഐഎഎസ് ഓഫീസറായ ജയതിലക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാനന്തവാടിയില്‍ സബ് കളക്ടറായാണ് അദ്ദേഹത്തിന്റെ സേവന ജീവിതം ആരംഭിച്ചത്. കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളില്‍ ജില്ലാ Read More…

Kerala News

കുട്ടികളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കണം: ചീഫ് സെക്രട്ടറി

കുട്ടികളുടെ സമ്പൂർണ വളർച്ച ഉറപ്പാക്കുന്നതിനും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നതിനും മാനസികാരോഗ്യം പരിപോഷിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഇഷ്ടമുള്ള കലാകായിക പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിലൂടെ  സാമൂഹികമായി ഇടപഴകി  ലഹരി പോലുള്ള വിപത്തുകളിൽ നിന്നും അകലം പാലിച്ച് നല്ല തലമുറയായി വളരുമെന്നും അവർ പറഞ്ഞു. സാംക്രമികേതര രോഗങ്ങളും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചനായോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് സെക്രട്ടറി. സന്തോഷത്തോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം. ഇത് Read More…

Kerala News

എ ജയതിലക് കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറി

തിരുവനന്തപുരo: കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയായി എ ജയതിലകിനെ നിയമിച്ചു. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കാനിരിക്കെ, ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ എ ജയതിലക് 2026 ജൂണ്‍ വരെ പുതിയ ചുമതലയില്‍ തുടരാനാണ് സാധ്യത. ആദ്യഘട്ടത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷിയെയും പരിഗണിച്ചെങ്കിലും അദ്ദേഹം താല്‍പര്യം കാണിക്കാതെ വന്നതോടെയാണ് ജയതിലകിന്റെ നിയമനം ഉറപ്പായത്. 1991 ബാച്ച് ഐഎഎസ് ഓഫീസറായ ജയതിലക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ Read More…

Kerala News

വയനാട് പുനരധിവാസം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 16 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. പദ്ധതിയുടെ സ്‌പോൺസർഷിപ്പും ചെലവും സമിതി പുനഃപരിശോധിക്കും. സഹായ വാഗ്ദാനം നൽകിയവർ, നിർമാണ കമ്പനികൾ, ഗുണഭോക്താക്കൾ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്താനും കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. പുനരധിവാസത്തിനായി നിർമിക്കാനിരിക്കുന്ന ടൗൺഷിപ്പിന് വേണ്ടി ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി, മാർച്ചിനകം നിർമാണ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ, കേന്ദ്ര വായ്പ ഉപയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുൻഗണനാ ക്രമം Read More…

Kerala News

ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് നിയമങ്ങൾ നടപ്പിലാക്കണം: ചീഫ് സെക്രട്ടറി

നിയമങ്ങൾ നടപ്പിലാക്കുന്നതും വ്യാഖ്യാനിക്കുന്നതും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടാകണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ശ്രുതി ഹാളിൽ നിയമവകുപ്പ് സംഘടിപ്പിച്ച അഖിലകേരള ഭരണഘടനാപ്രസംഗ മത്സരമായ വാഗ്മി 2024 ന്റെ ഫൈനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. വിവിധ വ്യാഖ്യാനങ്ങളിൽ കൂടിയും ഭേദഗതികളിൽ കൂടിയും ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. മൗലികാവകാശങ്ങളിൽ ഉൾപ്പെടെ വന്ന  മാറ്റങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ കഴിയണം. കേരളത്തെ ഏറ്റവും സ്വാധീനിച്ച തദ്ദേശഭരണ സംവിധാനവുമായി ബന്ധപ്പെട്ട 73, 74 ഭരണഘടനാ ഭേദഗതികൾ ഇതിനു മികച്ച Read More…

Kerala News

സുഗമമായ ഭരണസംവിധാനത്തിന് കൃത്യമായ ഓഡിറ്റിംഗ് അനിവാര്യം: ചീഫ് സെക്രട്ടറി

ഭരണസംവിധാനങ്ങളുടെ സുതാര്യവും സുഗമവുമായ പ്രവർത്തനങ്ങൾക്കായി കൃത്യമായ ഓഡിറ്റിംഗ് അനിവാര്യമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഓഡിറ്റ് ദിവസത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഓഡിറ്റിംഗ് ജനങ്ങൾക്ക് സർക്കാർ പദ്ധതികളിലും പ്രവർത്തനങ്ങളിലും കൂടുതൽ വിശ്വാസം നൽകുന്നതിന് സഹായകരമാണ്. സർക്കാർ സംവിധാനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളും ഓഡിറ്റ് ഓഫീസുകളും സഹകരിച്ചാൽ സുസ്ഥിരവും സുതാര്യവുമായ ഭരണസംവിധാനങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഓഡിറ്റ് അക്കൗണ്ടന്റ് ജനറൽ പ്രീതി എബ്രഹാം, Read More…