Kerala News

വയനാട് പുനരധിവാസം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 16 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.

പദ്ധതിയുടെ സ്‌പോൺസർഷിപ്പും ചെലവും സമിതി പുനഃപരിശോധിക്കും. സഹായ വാഗ്ദാനം നൽകിയവർ, നിർമാണ കമ്പനികൾ, ഗുണഭോക്താക്കൾ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്താനും കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.

പുനരധിവാസത്തിനായി നിർമിക്കാനിരിക്കുന്ന ടൗൺഷിപ്പിന് വേണ്ടി ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി, മാർച്ചിനകം നിർമാണ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ, കേന്ദ്ര വായ്പ ഉപയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുൻഗണനാ ക്രമം നിശ്ചയിക്കുകയും വായ്പാ തുക വിനിയോഗിക്കാൻ കേന്ദ്രത്തോട് അധിക സമയം ആവശ്യപ്പെടാനും സർക്കാർ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *