Kerala News

കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിനും പിന്തുണയ്ക്കുമായി സമഗ്ര സമീപനം വേണം:  ബാലാവകാശ  കമ്മിഷൻ ചെയർപേഴ്സൺ

കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിനും പിന്തുണയ്ക്കുമായി സമഗ്രമായ സമീപനം വേണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ പറഞ്ഞു. ‘കുട്ടികളിലെ ജീവിതശൈലീ രോഗങ്ങൾ : പ്രതിരോധവും നിയന്ത്രണവും’ എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും യുണീസെഫും സംയുക്തമായി  നിയമസഭാ സമുച്ചയത്തിലെ ഹാളിൽ സംഘടിപ്പിച്ച നിയമസഭാ സമാജികരുമായുള്ള സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതശൈലി രോഗങ്ങളുടെ ഭാഗമായിട്ടോ, ജനിതക വൈകല്യങ്ങൾകൊണ്ടോ പരിസ്ഥിതിക പ്രശ്നങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ടോ കുട്ടികളുടെ ഇടയിൽ നിരവധി രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രധാനമായും ടൈപ്പ് വൺ പ്രമേഹം,  ആസ്തമ, ഹൃദയ Read More…

Kerala News

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സർക്കാരിതര ഏജൻസികളും, ക്ലബ്ബുകളും, വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവു. പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്. കുട്ടികൾക്ക് സമ്മർദ്ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവർത്തനങ്ങളിൽ Read More…

Kerala News

വിവാഹമോചനകേസുകളിൽ കുട്ടികളുടെ പ്രശ്‌നങ്ങളും കുടുംബകോടതി സാഹചര്യങ്ങളും: ബാലാവകാശ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു

കേരളത്തിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുളള മാതാപിതാക്കളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുടുംബ കോടതി സാഹചര്യങ്ങളും സംബന്ധിച്ച പഠനറിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ  മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം നടത്തുകയും തുടർന്ന് എല്ലാ ജില്ലകളിലെയും കോടതികൾ കമ്മിഷൻ ജീവനക്കാർ നേരിട്ട് സന്ദർശിച്ചുമാണ് പഠനം പൂർത്തിയാക്കിയത്. വിവാഹമോചനം ഓരോ കുടുംബങ്ങളെയും വ്യത്യസ്തമായ തലങ്ങളിൽ ബാധിക്കുന്നു. കുട്ടികൾ ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയക്കുഴപ്പം തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. കോടതി നടപടിക്രമങ്ങളുമായി Read More…

Kerala News

ബാലാവകാശ കമ്മിഷന്റെ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി

കേരള സംസ്ഥാന ബാലാവകാശ  കമ്മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന ശില്പശാലയായ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി. വെള്ളയമ്പലത്തെ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ നിർവഹിച്ചു. കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംഗം കെ.കെ.ഷാജു സ്വാഗതമാശംസിച്ചു. കർണാടക ബാലാവകാശ കമ്മിഷനിൽ നിന്നും ശരിധർ കോസംബേ, തിപ്പസ്വാമി, വെങ്കിടേഷ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായി കോൺക്ലേവിൽ പങ്കെടുത്തു. യോഗത്തിൽ കമ്മിഷൻ സെക്രട്ടറി Read More…