പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ വാക്കുകളെ തള്ളി പാലക്കാട് ഡിഎഒ ഡോ ടിവി റോഷ്. പാലക്കാട് കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു. ഡിഎംഒയുടെ പ്രസ്താവന വന്നകോടെ ആരോഗ്യവകുപ്പ് തിരുത്തുകയും ചെയ്തു. വെള്ളിയാഴ്ച പാലക്കാട് കോളറ രോഗം രണ്ട് പേര്‍ക്ക് ബാധിച്ചെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസ്താവന. പാലക്കാട് ഓങ്ങല്ലൂര്‍, ലക്കിടി പേരൂര്‍ സ്വദേശികള്‍ക്ക് കോളറ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും പരിശോധനയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു എന്നാണ് ഡിഎംഒ അറിയിച്ചത്. ഡിഎംഒയുടെ പ്രസ്താവന വന്നതോടെ ആരോഗ്യവകുപ്പ് പ്രതികരണവുമായി Read More…
Tag: cholera
സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് എറണാകുളത്ത്, രോഗി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ആശങ്ക ഉയര്‍ത്തി കോളറ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 25നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്ന് എത്തി വൈകാതെ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം Read More…
സംസ്ഥാനത്ത് വീണ്ടും കോളറ മരണം
ആലപ്പുഴ: സംസ്ഥാനത്ത് ഈ വര്‍ഷത്തെ രണ്ടാം കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയിലെ തലവടിയിലെ പി.ജി. രഘു (48) ആണ് കോളറ ബാധിച്ച് മരിച്ചത്. രഘു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പുലര്‍ച്ചെ മരണപ്പെട്ടത്. രണ്ടുദിവസം മുന്‍പ് രക്ത പരിശോധനയിലാണ് രഘുവിന് കോളറ സ്ഥിരീകരിച്ചത്. അതിന് മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. ഉറവിടം ഇതുവരെ വ്യക്തമല്ല, അതിനാല്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രഘുവുമായി സമ്പര്‍ക്കത്തിലായവരെ Read More…




