പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ വാക്കുകളെ തള്ളി പാലക്കാട് ഡിഎഒ ഡോ ടിവി റോഷ്. പാലക്കാട് കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു. ഡിഎംഒയുടെ പ്രസ്താവന വന്നകോടെ ആരോഗ്യവകുപ്പ് തിരുത്തുകയും ചെയ്തു.
വെള്ളിയാഴ്ച പാലക്കാട് കോളറ രോഗം രണ്ട് പേര്‍ക്ക് ബാധിച്ചെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസ്താവന. പാലക്കാട് ഓങ്ങല്ലൂര്‍, ലക്കിടി പേരൂര്‍ സ്വദേശികള്‍ക്ക് കോളറ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും പരിശോധനയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു എന്നാണ് ഡിഎംഒ അറിയിച്ചത്. ഡിഎംഒയുടെ പ്രസ്താവന വന്നതോടെ ആരോഗ്യവകുപ്പ് പ്രതികരണവുമായി എത്തി. രണ്ട് പേര്‍ക്കും കോളറ ലക്ഷണം മാത്രമാണെന്നും മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനഫലം നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.





