വാഹന മോഡിഫിക്കേഷന്‍ വരുത്തുന്നതില്‍ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ നിന്നും 44 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടി രൂപയോളമാണ് മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കിയത്. മെയ് മാസത്തില്‍ മാത്രം 1,528 വാഹനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്. 86,35,000 രൂപയാണ് മെയ് മാസത്തില്‍ ചുമത്തിയത്.
14,85,000 രൂപ പിഴ തുകയായി സര്‍ക്കാരിന് ഇതിനോടകം തന്നെ ലഭിച്ചു. 71,50,000 രൂപ മെയ് മാസത്തില്‍ പിഴ ഈടാക്കിയവരില്‍ നിന്നും ലഭിക്കാനുണ്ട്. ജൂണ്‍ മാസം ഇതുവരെയായി 480 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് 14 ലക്ഷം രൂപ പിഴ നല്‍കി. വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തിയാല്‍ പിഴ വീഴില്ലെന്ന് കരുതി രൂപമാറ്റങ്ങള്‍ വരുത്തുന്നത് വര്‍ധിച്ചിരുന്നു.





