Kerala Law News Politics

കൈക്കൂലി കേസ്: സസ്പെൻഷനിലായ വൈക്കം സിഐ അറസ്റ്റിൽ

കോട്ടയം: കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായ വൈക്കം പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. ഇടുക്കി മുണ്ടക്കയം സ്വദേശി ഷമീർ ഖാൻ പി.എ (52)യെയാണ് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) ഇന്ന് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയുടെ പേരിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി സ്വീകരിച്ചെന്നാണ് ഉദ്യോഗസ്ഥനെതിരായ ആരോപണം. മണൽ ഖനന മേഖലയിലെ നടത്തിപ്പുകാരിൽ നിന്നും, ടിപ്പർ ലോറി ഉടമകളിൽ നിന്നുമായി യുപിഐ ഇടപാടുകളിലൂടെ 2.27 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. Read More…