എം.എ സുധീർ ബാബു, പട്ടാമ്പി, അഗ്രികൾച്ചറൽ ജേർണലിസ്റ്റ് നമ്മുടെ നാടിൻ്റെ അഭിമാനവിളയായ തെങ്ങിൽ നിന്നും കനത്ത വിളവ് കിട്ടണമെങ്കിൽ, വിത്ത് തേങ്ങ മുതൽ നല്ല ശ്രദ്ധ കൊടുക്കണം. “വിത്തിൽ പിഴച്ചാൽ പത്തിലും പിഴക്കും” എന്ന ചൊല്ല് തന്നെ ഉണ്ടല്ലോ. തെങ്ങ് കൃഷി തുടങ്ങുന്നവർ തൈ നടാനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് പോലും നന്നായി ശ്രദ്ധിക്കണം. കിളച്ചിളക്കുമ്പോൾ ഒന്നര മീറ്റർ ആഴം വരെ നല്ല ഇളക്കമുള്ള നീർവാർച്ചയുള്ള മണ്ണാണ് എപ്പോഴും നല്ലത്. വലിയ കറുത്ത പാറയുള്ള ആഴം കുറഞ്ഞ മണ്ണ് Read More…

