ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ഭിന്നശേഷിക്കാരനായ യുവാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്ത്. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാഗർകോവിലിന് സമീപത്തെ ഇത്തങ്കാട് സ്വദേശിയും ഭിന്നശേഷിക്കാരനുമായ എസ്. സബരി വർമൻ (35) ആണ് മരിച്ചത്. നിരോധിത ഗുഡ്ക വിൽപ്പന നടത്തിയെന്നാരോപിച്ച് തെന്താമരെക്കുളം പൊലീസ് സബരി വർമനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലാകുമ്പോൾ സബരി വർമൻ ആരോഗ്യവാനായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ Read More…


