കൊച്ചി: ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം പെണ്മക്കള്ക്കും അച്ഛന്റെ പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന സുപ്രധാന ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. കോഴിക്കോട് സബ്കോടതി ഉത്തരവിനെതിരെ എന്‍പി രമണിയും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എസ് ഈശ്വരന്റെ ഉത്തരവ്. ഹിന്ദു പിന്തുടര്ച്ചാവകാശ ഭേദഗതി നിയമം, 2005 പ്രകാരം, 2004 ഡിസംബര്‍ 20ന് ശേഷം മരണപ്പെട്ട അച്ഛന്റെ സ്വത്തില്‍ പെണ്മക്കള്ക്കും തുല്യാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 1975ലെ കേരള കൂട്ടുകുടുംബ നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ 2005ലെ ഭേദഗതി നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും Read More…


