Kerala News

ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം; അഴിമതി തടയാന്‍ ഹൈക്കോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഡിജിറ്റലൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കണം. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തികരിക്കുന്നതിനെ കുറിച്ചും സമയക്രമം സംബന്ധിച്ചും അടുത്ത ആഴ്ച കിറ്റ്ഫ്ര ഉദ്യോഗസ്ഥര്‍ വിവരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും Read More…

Kerala News

സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി രൂപയാണ് നഷ്ടമായത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു ഫോണ്‍കോള്‍ വന്നതാണ് തട്ടിപ്പിന്റെ തുടക്കം. ദമ്പതിമാരില്‍ ഭാര്യയുടെ ഫോണ്‍ നമ്പറിലേക്കാണ് കോള്‍ വന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞത്. ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്ന Read More…

Kerala News

ഇന്ന് മുതൽ ആർസി ഡിജിറ്റൽ; ഡിജി ലോക്കർ, എം പരിവാഹൻ വഴി ലഭിക്കും

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ, സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (RC) ഇന്നു മുതൽ ഡിജിറ്റലായി ലഭ്യമാകുന്നു. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ സോഫ്റ്റ്‌വെയറിലെ മാറ്റങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജി ലോക്കർ, എം പരിവാഹൻ എന്നിവയിലൂടെ ആർസിയുടെ ഡിജിറ്റൽ പകർപ്പ് ലഭിക്കും. അച്ചടി തടസ്സപ്പെട്ടതിനാൽ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ ആക്കി നൽകും. കാർഡിനുള്ള തുക നേരത്തേ ഈടാക്കിയതിനാൽ, അച്ചടി പുനരാരംഭിക്കുമ്പോൾ മാത്രമേ അതിന്റെ വിതരണം നടക്കൂ. കാക്കനാട്ടിലെ അച്ചടി Read More…