India News Politics Technology

സൈബർ തട്ടിപ്പ് കേസിൽ സമയബന്ധിത നടപടി വേണം: പ്രധാനമന്ത്രി

ന്യൂഡൽഹി: ജനങ്ങളെ കബളിപ്പിക്കാനും തട്ടിപ്പിനിരയാക്കാനും സമൂഹമാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഏകോപിച്ച് സമയബന്ധിതമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. സൈബർ കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ഓൺലൈൻ തട്ടിപ്പുകളും ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളും സംബന്ധിച്ച പരാതികൾ അവലോകനം ചെയ്യുന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റൽ യുഗത്തിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ വേഗത്തിലുള്ള Read More…

India News

‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് തടയാൻ കടുത്ത നീക്കം; വാട്‌സ്ആപ്പിന് സിം കാർഡ് നിർബന്ധമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി ഉയർന്നുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ചെക്ക് വെക്കാൻ വാട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സിം കാർഡ് നിർബന്ധമാക്കാൻ നിർദേശം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. സിം കാർഡുകൾ നൽകുമ്പോൾ ബയോമെട്രിക് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള കർശന പരിശോധനാ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കി. 2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ രാജ്യത്ത് 52,000 Read More…

India News

ഡിജിറ്റല്‍ അറസ്റ്റ്: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ കേന്ദ്ര ഏജന്‍സിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം, പാര്‍ട്ട് ടൈം ജോലി എന്നിങ്ങനെയുള്ള പേരുകളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും സിബിഐ അന്വേഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിറ്റല്‍ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനങ്ങള്‍ സിബിഐയ്ക്ക് അനുമതി നല്‍കണമെന്നും Read More…