India International Kerala Medical News

നേപ്പാൾ പ്രളയം; പ്രിയപ്പെട്ടവരെ കണ്ടെത്താൻ ഡിഎൻഎ പരിശോധന

കാഠ്മണ്ഡു: നേപ്പാളിലെ വിനാശകരമായ പ്രളയത്തിന് പിന്നാലെ കാണാതായ പ്രിയപ്പെട്ടവരെ കണ്ടെത്താനായി ഡിഎൻഎ പരിശോധന നടത്തും. പ്രളയത്തിൽ നിന്ന് കണ്ടെടുത്ത തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഉടമകളെ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. പ്രളയത്തിൽ ഭാര്യയ്ക്കും നാല് വയസ്സുള്ള മകനുമൊപ്പം കാണാതായ രാജ് കുമാർ ദിയാലിയുടെ കുടുംബവും ഡിഎൻഎ ടെസ്റ്റ് നടത്താനായി കാത്തിരിക്കുകയാണ്. പ്രളയജലത്തിൽ നിന്ന് കണ്ടെത്തിയ മനുഷ്യൻ്റെ കൈ രാജ് കുമാറിൻ്റേത് പോലെയാണെന്ന് കുടുംബത്തിന് വിവരം ലഭിച്ചതോടെയാണ് ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനമായത്. രാജ് കുമാറിൻ്റെ സഹോദരൻ അമൃത് ദിയാലിക്ക് Read More…

Kerala News

ഡിഎൻഎ ഫലം പോസിറ്റീവ്: ഷിരൂരിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റെത് തന്നെ

ഷിരൂരിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റെതാണെന്ന് ഡിഎൻഎ പരിശോധന ഫലം സ്ഥിരീകരിച്ചു. ഹുബ്ലിയിലെ ലാബിൽ നിന്നാണ് ഫലമെത്തിയത്. അതേസമയം, വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അർജുന്റെ മൃതദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് കൈമാറും. സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ അർജുന്റെ മൃതദേഹത്തോടൊപ്പം ഉണ്ടാകും. കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും.മൃതദേഹം നാട്ടിലെത്തിക്കുന്ന എല്ലാ ചെലവുകളും കർണാടക സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.