ഡോക്ടർമാരുടെ കുറവ് പരിഹരിക്കാതെ ജോലിസമയം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം വർധിപ്പിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രംഗത്ത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം ഒ.പി. സമയം നീട്ടിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി. സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാക്കിയാണ് സർക്കാർ ഇന്നലെ ഉത്തരവിറക്കിയത്. ഇതുവരെ ഉച്ചയ്ക്ക് Read More…
Tag: Doctor
സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; ഇന്ന് അടിയന്തര ചികിത്സ മാത്രം
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല. ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് കേന്ദ്രനിരക്കില്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധര്‍ണയും സത്യഗ്രഹവും ഇന്ന് നടക്കും.രാവിലെ പത്തുമണിക്കാണ് ധര്‍ണ ആരംഭിക്കുക. ഡോക്ടര്‍മാര്‍ നേരത്തെ ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി Read More…
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍. 13 മുതല്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും. തുടര്‍ന്നുള്ള ആഴ്ചമുതല്‍ അടിയന്തരമല്ലാത്ത ചികിത്സകള്‍ നിര്‍ത്തിവെക്കാനുമാണ് തീരുമാനം, നിസ്സഹകരണ സമരവും ശക്തമാക്കും. അത്യാഹിതവിഭാഗം, ലേബര്‍ റൂം, ഐസിയു, കിടത്തിച്ചികിത്സ, മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തരശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ പ്രതിഷേധപരിപാടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകം പരിഹരിക്കുക, ശമ്പള-ഡിഎ കുടിശ്ശിക നല്‍കുക, താത്കാലിക-കൂട്ട സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് Read More…
ജനകീയ ഡോക്ടർക്ക് പൗരാവലിയുടെ യാത്രയയപ്പ്
തൃശ്ശൂർ : വില്ലടം( കുറ്റുമുക്ക്) ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ജാസു ലക്ഷ്മിയെ വില്ലടം പൗരാവലി യാത്രയയപ്പ് നൽകി ആദരിച്ചു. ആതുര ശുശ്രൂഷ രംഗത്ത് ആയുർവേദത്തിന്റെ പ്രസക്തി തന്റെ പ്രവർത്തി പഥത്തിലൂടെ ജനങ്ങൾക്ക് പകർന്നു നൽകിയ ഡോക്ടർ ആയിരുന്നു ശ്രീമതി ജാസു ലക്ഷ്മി. സർക്കാർ ആയുർവേദ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഗുണപരമായ മാറ്റങ്ങളും സഹായവും ജാസുലക്ഷ്മി ഡോക്ടറുടെ കാലയളവിൽ ഉണ്ടായിട്ടുണ്ട്. ബഹുമാനപ്പെട്ട *കോർപ്പറേഷൻ മേയർ ശ്രീ എം കെ വർഗീസ്* മുഖ്യാതിഥിയായിരുന്നു സേവന കാലയളവിൽ പല Read More…



