Kerala News

ജനകീയ ഡോക്ടർക്ക് പൗരാവലിയുടെ യാത്രയയപ്പ്

തൃശ്ശൂർ : വില്ലടം( കുറ്റുമുക്ക്) ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ജാസു ലക്ഷ്മിയെ വില്ലടം പൗരാവലി യാത്രയയപ്പ് നൽകി ആദരിച്ചു. ആതുര ശുശ്രൂഷ രംഗത്ത് ആയുർവേദത്തിന്റെ പ്രസക്തി തന്റെ പ്രവർത്തി പഥത്തിലൂടെ ജനങ്ങൾക്ക് പകർന്നു നൽകിയ ഡോക്ടർ ആയിരുന്നു ശ്രീമതി ജാസു ലക്ഷ്മി. സർക്കാർ ആയുർവേദ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഗുണപരമായ മാറ്റങ്ങളും സഹായവും ജാസുലക്ഷ്മി ഡോക്ടറുടെ കാലയളവിൽ ഉണ്ടായിട്ടുണ്ട്. ബഹുമാനപ്പെട്ട *കോർപ്പറേഷൻ മേയർ ശ്രീ എം കെ വർഗീസ്* മുഖ്യാതിഥിയായിരുന്നു സേവന കാലയളവിൽ പല പ്രതിസന്ധികൾ നേരിട്ടിട്ടും നിഷ്കളങ്കമായ സേവനത്തിലൂടെ ജനപ്രീതി പിടിച്ചുപറ്റിയ *ഡോക്ടറായിരുന്നു ഡോ: ജാസു ലക്ഷ്മി എന്ന് മേയർ അഭിപ്രായപ്പെട്ടു*. രോഗനിർണയവും മരുന്നു കൊടുക്കലും മാത്രമല്ല രോഗികളെ മാനസികമായി മനസ്സിലാക്കുകയും സാന്ത്വനം നൽകുകയും ചെയ്തതു കൊണ്ടാണ് ഡോക്ടർ രോഗികൾക്ക് പ്രിയങ്കരിയായി മാറിയത്. വില്ലടം ആയുർവേദ ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഡോക്ടർക്ക് സാധിച്ചു. മുൻ ഡെപ്യൂട്ടി മേയർ ശ്രീമതി രാജശ്രീ ഗോപൻ, കൗൺസിലർമാരായ ശ്രീ സതീഷ് കുമാർ, ശ്രീമതി രാധിക അശോകൻ, എച്ച് എം സി മെമ്പർ തോമസ് ചിറയത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *