Kerala News

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ എഡിജിപി പി വിജയനും അഗ്നിരക്ഷാ സേനയിലെ 2 പേർക്കും

ദില്ലി: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ നിന്ന് എഡിജിപി പി വിജയന് . മികച്ച സേവനത്തിന് അഗ്നിരക്ഷാ സേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു.

സ്ഥുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ഈ വർഷം കേരളത്തിൽ നിന്ന് പൊലീസ് സേനയിലെ പത്ത് പേർക്കും അഗ്നിരക്ഷാ സേനയിലെ അഞ്ച് പേർക്കും ജയിൽ വകുപ്പിലെ അഞ്ച് പേർക്കും ലഭിച്ചു.

പൊലീസ് ബഹുമതികൾ: എസ്പി ബി കൃഷ്ണകുമാർ, ഡിഎസ്പിമാരായ ആർ ഷാബു, കെജെ വർഗീസ്, എംപി വിനോദ്, കെ റെജി മാത്യു, ഡിവൈഎസ്പി എം ഗംഗാധരൻ, അസിസ്റ്റൻറ് കമ്മാൻഡൻറ് ജി ശ്രീകുമാരൻ, എസ്ഐമാരായ എംഎസ് ഗോപകുമാർ, സുരേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ എം ബിന്ദു എന്നിവർക്കും ബഹുമതി ലഭിച്ചു.

അഗ്നിരക്ഷാ സേനയിലെ അംഗങ്ങൾ: ജില്ലാ ഫയർ ഓഫീസർ എസ് സൂരജ്, സ്റ്റേഷൻ ഓഫീസർ വി സെബാസ്റ്റ്യൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പിസി പ്രേമൻ, കെടി സാലി, പികെ ബാബു എന്നിവരും ബഹുമതിക്ക് അർഹരായി.

ജയിൽ വകുപ്പിലെ അംഗങ്ങൾ: സൂപ്രണ്ട് ടിആർ രാജീവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി ഉദയകുമാർ, എം രാധാകൃഷ്ണൻ, സി ഷാജി, അസിസ്റ്റൻറ് സൂപ്രണ്ട് പി ഉണ്ണികൃഷ്ണൻ എന്നിവർക്കും രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന മെഡൽ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *