Kerala News

സാങ്കേതിക തകരാറുമൂലം കരിപ്പൂരില്‍നിന്നു ദോഹയിലേക്കു പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തിരിച്ചിറക്കി

മലപ്പുറം: ബുധനാഴ്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേയ്ക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സാങ്കേതിക തകരാറുമൂലം തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജീവനക്കാരും പൈലറ്റും ഉള്‍പ്പെടെ 188 പേരുമായി രാവിലെ 9.07 ന് കോഴിക്കോട് നിന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 11.12ന് അതേ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ ക്യാമ്പിന്‍ എസിയില്‍ ചില സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നു. ഇതാണ് തിരിച്ചിറക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. തിരിച്ചിറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും Read More…