Business Economy India News

എണ്ണവില ഇടിഞ്ഞു; രൂപയുടെ മൂല്യം ഉയർന്നു

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞതും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ ആശ്വാസകരമായ പുരോഗതി ഉണ്ടായതും രൂപയ്ക്ക് പിന്തുണയായി. ഇതോടെ ഇന്ന് രാവിലെ നടന്ന ആരംഭ വ്യാപാരത്തിൽ ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ 5 പൈസ ഉയർന്ന് 94.53 എന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ശമിക്കുന്നതോടെ ആഗോള ഊർജവിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞുവെന്ന് വിദേശനാണ്യ വിപണി വിദഗ്ധർ വിലയിരുത്തി. ഇതാണ് രൂപയുടെ മൂല്യം ഉയരാൻ പ്രധാന കാരണമായത്. അതേസമയം, ബ്രെൻ്റ് ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഇടിഞ്ഞ് Read More…

Economy News

വീണ്ടും ഇടിവ്; ഡോളറിന് എതിരെ രൂപ 45 പൈസ താഴ്ന്നു

മുംബൈ: ഡോളറിന് എതിരായ വിനിമയത്തിൽ വീണ്ടും കൂപ്പുകുത്തി രൂപ. ഇന്ന് വ്യാപാരത്തുടക്കത്തിൽ 45 പൈസയുടെ ഇടിവ് രേഖപ്പെടുത്തി, നിലവിൽ 87.95 രൂപയിലേക്കാണ് രൂപയുടെ മൂല്യത്തകർച്ച. ആഗോള വിപണിയിൽ ഡോളറിന്റെ കരുത്താർജനവും ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെൻഡുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്ന രൂപ, ഇന്ന് വ്യാപാരം തുടങ്ങുമ്പോൾ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു. ഓഹരി വിപണിയും നഷ്ടത്തിലായി. സെൻസെക്‌സ് 343.83 പോയിന്റും, നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് Read More…

Economy News

രൂപ വീണ്ടും ഇടിഞ്ഞു, 9 പൈസയുടെ നഷ്ടം; എണ്ണവില 75 ഡോളറിലേക്ക്, ഓഹരി വിപണി ‘ഫ്ലാറ്റ്’

മുംബൈ: ഇന്നലെ തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില് 9 പൈസയുടെ നഷ്ടം അനുഭവപ്പെട്ടു. ഡോളര് ഒന്നിന് 87.16 ലേക്കാണ് രൂപ തകര്ന്നത്. ആഗോള വ്യാപാര യുദ്ധത്തിലേക്ക് കളമൊരുക്കി അമേരിക്കയും ചൈനയും പരസ്പരം താരിഫ് ഏര്‍പ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. കഴിഞ്ഞദിവസം കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ തീരുവ ഏര്‍പ്പെടുത്തുന്നത് ഒരു മാസത്തേയ്ക്ക് നീട്ടാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ രൂപ തിരിച്ചുകയറിയിരുന്നു. റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് നാലുപൈസയുടെ നേട്ടത്തോടെ 87.07ലേക്കാണ് ഇന്നലെ രൂപ തിരിച്ചുകയറിയത്. അതേസമയം, Read More…