മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കേന്ദ്ര പട്ടികവർഗ്ഗ സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയ്ഗേ നാളെ മാനന്തവാടിയിൽ എത്തും. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയശേഷം ഹെലികോപ്റ്ററിൽ രാവിലെ 8.20ന് ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങും. ഇതിനുശേഷം കേന്ദ്രമന്ത്രി മാനന്തവാടി ഹോട്ടൽ ബ്രഹ്മഗിരിയിൽ രാവിലെ 9 മണിക്ക് വിവിധ ഗോത്ര നേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുക്കും. വയനാട്ടിലെ ഗോത്ര ജനത നേരിടുന്ന പ്രശ്നങ്ങളടക്കം ചർച്ച ചെയ്യും. മാനന്തവാടി ഗാന്ധി പാർക്കിൽ Read More…


