Health India International News

എബോള: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

കോംഗോയിലും ഉഗാണ്ടയിലും റിപ്പോർട്ട് ചെയ്ത എബോള പകർച്ചവ്യാധിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ. അതേസമയം ആഫ്രിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ ഈ രോഗവ്യാപനത്തെ ഭൂഖണ്ഡതല പൊതുജനാരോഗ്യ സുരക്ഷാ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. രോഗവ്യാപന സാഹചര്യത്തെ തുടർന്ന് ഇന്ത്യൻ സർക്കാർ കോംഗോ, ഉഗാണ്ട, സൌത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി. ബുണ്ടിബുഗ്യോ വിഭാഗത്തിൽപ്പെട്ട എബോള വൈറസാണ് രോഗത്തിന് കാരണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഉയർന്ന മരണനിരക്കുള്ള ഗുരുതര Read More…

Health International Medical News

എബോള ഭീതിയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് അതിവേഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അസുഖം വേഗത്തില്‍ പടരുന്നത് കൊണ്ട് വ്‌യാപനം തടയാനായി മുന്‍കരുതല്‍ നടപടികളെടുത്തിരിക്കുകയാണ് ബഹ്രൈന്‍. ദക്ഷിണ സുഡാന്‍, കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ യാത്രക്കാര്‍ക്ക് ബഹ്രൈന്‍ താല്‍ക്കാലിക പ്രവേശനം വിലക്കി. അടുത്ത ഒരു മാസത്തേക്കാണ് യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം കുറഞ്ഞാല്‍ മാത്രമേ വിലക്ക് പിന്‍വലിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.