Kerala News

രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട നൽകി കുടുംബം

രാജ്യത്തെ ആദ്യ നിഷ്‌ക്രിയ ദയാവധത്തിന് വിധേയനായി ഹരീഷ് റാണ മടങ്ങി. രാജ്യത്ത് നിഷ്‌ക്രിയ ദയാവധം നിയമവിധേയമാക്കിയതിന് ശേഷം നടക്കുന്ന ആദ്യത്തെ സംഭവമാണിത്. 13 വര്‍ഷത്തോളം കോമയിലായിരുന്ന ഹരീഷിൻ്റെ ജീവന്‍ രക്ഷാ ഉപാധികള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യാന്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഗാസിയാബാദിലെ വീട്ടില്‍ കുടുംബവും സുഹൃത്തുക്കളും നടത്തിയ വിടവാങ്ങല്‍ ചടങ്ങ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ഹരീഷ് 2013ലാണ് കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണത്. Read More…