സംസ്ഥാന എക്‌സൈസ് വകുപ്പിൽ അഴിമതിക്കെതിരെ സീറോ ടോളറൻസ് സമീപനമാണ് പിന്തുടരുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. വകുപ്പിനുള്ളിൽ അഴിമതിയുടെ സൂചന ലഭിച്ചപ്പോൾ തന്നെ സ്വതന്ത്രമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞത് എക്‌സൈസ് വകുപ്പിന്റെ അഭിനന്ദനാർഹമായ പ്രവർത്തനത്തിന്റെ ഉദാഹരണമാണെന്നും സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. എക്‌സൈസ് മന്ത്രിക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തിയത്. തുടർന്ന് കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് Read More…
Tag: excise
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസിന്‍റെ നോട്ടീസ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയിനും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. തസ്ലീമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വാട്‌സ്ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഫോണില്‍ കണ്ടെത്തിയ കൂടുതല്‍ ചാറ്റുകള്‍ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ടവയാണെന്ന് റിപ്പോര്‍ട്ട്. തസ്ലീമ, ഷൈന്‍ ടോം ചാക്കോയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തില്‍ ഷൈന്‍ ടോമിനൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും Read More…
എക്‌സൈസ്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ക്രിസ്തുമസ്സ്-പുതുവത്സരാഘോഷവേളകളില്‍ ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാനുളള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് തൃശ്ശൂര്‍ അയ്യന്തോളിലുളള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജില്ലാ കണ്‍ട്രോള്‍ റൂമും, താലൂക്ക് തലത്തില്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സി. സുനു അറിയിച്ചു. സ്പിരിറ്റ് മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കളളക്കടത്ത്, വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ Read More…
ലഹരിക്കെതിരെ ഓട്ടന്‍തുള്ളല്‍
എക്‌സൈസ് വിമുക്തി മിഷനും സന്നദ്ധ സംഘടനയായ ഡ്രീം പദ്ധതിയും സംയുക്തമായി ”ലഹരിക്കെതിരെ ഓട്ടന്‍തുള്ളല്‍” പരിപാടി ജില്ലയില്‍ ആരംഭിച്ചു. ഓട്ടന്‍ തുള്ളല്‍ കലാരൂപത്തിലൂടെ മയക്കുമരുന്ന് ലഹരിക്കെതിരെ സന്ദേശം സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായി എത്തിക്കുക എന്നതാണ് ലക്ഷ്യം. ജില്ലയിലെ 100 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കും. ജില്ലാതല ഉദ്ഘാടനം തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സി. സുനു നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. മാര്‍ട്ടിന്‍ കെ.എ അധ്യക്ഷനായി. മട്ടാഞ്ചേരി അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി. Read More…





