Kerala News

തൃശൂരിലെ വേല എഴുന്നള്ളിപ്പ് : വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

തൃശൂരിലെ പ്രശസ്തമായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേല എഴുന്നള്ളിപ്പ് ചടങ്ങിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്നങ്ങളും സ്പോടക വസ്തുക്കളുടെ നിയമങ്ങള്‍ക്ക് വന്ന പുതിയ ഭേദഗതികളും അനുമതി നിഷേധത്തിന് കാരണം എന്നാണ് വിശദീകരണം. ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് (ADM) വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ മേഖലയുടെ ഭൗതിക അവസ്ഥകള്‍ ഇത്തരം പ്രകടനങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും അത് പൊതുസുരക്ഷയ്ക്കും സ്വത്തുക്കള്‍ക്കും ഭീഷണിയാകുമെന്നും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ തീരുമാനമെടുത്തത്. ജനുവരിയിലെ ആദ്യ ആഴ്ചയില്‍ Read More…