ന്യൂഡല്‍ഹി: പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ മാനദണ്ഡങ്ങളെ തുടര്‍ന്ന് പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യം മൂലം പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് ഉണ്ടായ പ്രതിസന്ധി മുതലെടുത്ത് മറ്റു കമ്പനികള്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇടപെടലുമായി കേന്ദ്രം. ആഭ്യന്തര യാത്രക്കാരുടെ താത്പര്യാര്‍ഥം വിമാന ടിക്കറ്റ് നിരക്കിന് കേന്ദ്രസര്‍ക്കാര്‍ പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെ ദൂരമുള്ള യാത്രയ്ക്ക് 7500 രൂപയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. 500 കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും Read More…


