Kerala News

99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു; ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ തടസമല്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.രത്തന്‍ യു.ഖേല്‍ഖര്‍. എന്യുമറേഷന്‍ ഫോം വിതരണം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. നിരവധി ബിഎല്‍ഒമാര്‍ക്ക് 100 ശതമാനം ഫോം ഡിജിറ്റലൈസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരുടെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം പേര്‍ക്ക് ഇതുവരെ ഫോം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു. ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ ഒരു തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. Read More…