ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി, മുതിർന്ന കോൺഗ്രസ് നേതാവ്, പ്രശസ്ത സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ് (92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് മരണവാർത്ത പുറത്തുവിട്ടത്. 2004 മുതൽ 2014 വരെയുള്ള യുഎപിഎ ഭരണകാലത്ത് തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്, രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അടിത്തറ പാകിയ ധനകാര്യമന്ത്രിയായിരുന്നു. Read More…


