ന്യൂഡൽഹി: രാജസ്ഥാനിലെ സവായ് മാധോപൂർ ജില്ലയിലെ ലിവാലി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഒമ്പതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും വിദ്യാർത്ഥിനികളെ രണ്ട് അധ്യാപകർ വസ്ത്രമഴിപ്പിച്ച് പരിശോധിക്കുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) സ്വമേധയാ കേസെടുത്തു. ഒരു അധ്യാപകൻ്റെ ആയിരം രൂപ നഷ്ടപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥിനികളെ പരിശോധിച്ചതെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിനികളെ ശരീര പരിശോധനയ്ക്ക് വിധേയരാക്കുകയും മർദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ഗൗരവമായി പരിഗണിച്ച കമ്മിഷൻ, Read More…


