Kerala News

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത്  1670 ഹെക്ടർ ഭൂമിയിൽ പഴവർഗ ക്ലസ്റ്റർ നടപ്പിലാക്കി പഴവർഗ കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന രീതിയിൽ നാടൻ പഴവർഗ ഇനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷി വകുപ്പ്  സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം  സെക്രട്ടറിയേറ്റ്  ദർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഫ്രൂട്ട് ഹബ്ബാക്കിമാറ്റുകയാണ് ലക്ഷ്യം. പ്ലാവ്, മാവ്, പപ്പായ തുടങ്ങിയവയ്ക്കു പുറമേ കേരളത്തിലെ കാലാവസ്ഥക്കിണങ്ങിയതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ  അവോക്കാഡ, റംബുട്ടാൻ ഉൾപ്പെടെയുള്ളവ തിരഞ്ഞെടുക്കും.  കൂടുതൽ Read More…