Entertainment News

പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ഗണേഷ് കുമാറും ആത്മയും

തിരുവനന്തപുരം: സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമാണെന്ന് പറഞ്ഞ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും രംഗത്ത്. സീരിയൽ മേഖലക്കായി പ്രേംകുമാർ എന്ത് ചെയ്തുവെന്നും ചോദിച്ച് ഇരുവരും കുറ്റപ്പെടുത്തി. പ്രേംകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് നടത്തിയ വിവാദ പരാമർശത്തിലാണ് പ്രശ്‌നം ഉയർന്നത്. “ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. “സിനിമയും സീരിയലും ഒരു വലിയ ജനസമൂഹത്തെ സ്വാധീനിക്കുന്നു. കല സൃഷ്ടിക്കുന്നവർക്ക് ഇത് പാളിപ്പോയാൽ സമൂഹത്തെ Read More…