അഞ്ചു രാജ്യങ്ങളിലൂടെയുള്ള വിദേശ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. യുഎഇ, നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. സന്ദർശനത്തി്റെ അവസാനഘട്ടമായ ഇറ്റലിയിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യ-ഇറ്റലി ബന്ധം ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്താൻ തീരുമാനമായി. ഇറ്റലി സന്ദർശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സിൽ മോദി കുറിച്ചു. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ നടന്നതായും ഇന്ത്യ-ഇറ്റലി ബന്ധം പുതിയ ഉയരത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.


