India News Politics

2027 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗോവയിലെത്തി അരവിന്ദ് കെജ്‌രിവാൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ഗോവയിലെത്തി. 2027ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് സന്ദർശനം. ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ, പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തുമെന്നും സംഘടന വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഗോവയിൽ പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് സന്ദർശനമെന്ന് പാർട്ടി വ്യക്തമാക്കി.

India News

ഗോവയില്‍ 77 അടി ഉയരത്തില്‍ രാമന്റെ പ്രതിമ; രാമായണ തീം പാര്‍ക്ക്; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പനാജി: ഗോവയിലെ ശ്രീസംസ്ഥാന്‍ ഗോകര്‍ണ്‍ പാര്‍തഗലി ജീവോട്ടം മഠത്തില്‍ രാമന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. മഠത്തിന്റെ 550ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘സാര്‍ദ്ദ പഞ്ചശതമനോത്സവ’ത്തോടനുബന്ധിച്ചായിരുന്നു പ്രതിമയുടെ അനാച്ഛാദനം. രാമായണം തീം പാര്‍ക്കിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. പ്രശസ്ത ശില്പിയായ രാം സുതാര്‍ ആണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഠത്തില്‍ പ്രാര്‍ത്ഥന നടത്തുകയും അനുഗ്രഹം തേടുകയും ചെയ്തു. മഠത്തിന്റെ 550 വര്‍ഷത്തെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി Read More…