കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ത്താല്‍. 52 ദളിത് സംഘടനകള്‍ ഒന്നിച്ച് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലില്‍ പലയിടങ്ങളിലും ബസുകള്‍ തടയുന്നുണ്ട്.നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും, ഹര്‍ത്താലില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നുമായിരുന്നു ഇന്നലെ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചത്. Read More…


