ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി 12-ാം ക്ലാസുവരെ ഓരോ വിദ്യാർത്ഥികളുടേയും ആരോഗ്യാവസ്ഥ സർക്കാർ സമഗ്രമായി നിരീക്ഷിച്ച് കുറവുകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി. പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. എല്ലാ വിദ്യാർത്ഥികൾക്കും ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതി പട്ടികജാതി വികസന വകുപ്പാണ് Read More…


