India News

കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ; ഇത്തവണയും അതിവേഗ റെയിലും എയിംസും ഇല്ല

കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് കടുത്ത നിരാശയുണ്ടാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു. രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽ പദ്ധതി മുന്നോട്ടുവച്ച സംസ്ഥാനമായ കേരളത്തെ ബജറ്റിൽ പൂർണമായി അവഗണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിൽ കേരളത്തെ ഉൾപ്പെടുത്താതിരുന്നത് വ്യക്തമായ വിവേചനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അതിനൊപ്പം, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS) പ്രഖ്യാപനവും ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയില്ല. തുടർച്ചയായി വീണ്ടും കേരളത്തിന് എയിംസ് ലഭിക്കാതിരുന്നത് ആരോഗ്യരംഗത്ത് സംസ്ഥാനത്തിന് Read More…

Kerala News

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുന്നതിനിടെ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി നടപ്പാക്കാന്‍ കേരളം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 583 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. പദ്ധതിക്ക് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിക്ക് ആവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് ശേഷം, Read More…

Kerala News

കേരളത്തില്‍ അതിവേഗ റെയില്‍പാത, കേന്ദ്രത്തിന്റെ അംഗീകാരം

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരമായി കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്ക് അംഗീകാരം നല്‍കി കേന്ദ്രം. കേരളത്തിന്റെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ റെയില്‍വേ മന്ത്രാലയം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതപ്പെടുത്തി. ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തിലാകും ഡിപിആര്‍ തയ്യാറാക്കുന്നത് അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍. ഡിപിആര്‍ തയ്യാറാക്കുന്നത് ഒന്‍പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ജനുവരി 16 ന് ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി Read More…

Kerala News

ഇ. ശ്രീധരന്‍റെ പുതിയ അതിവേഗ റെയില്‍ നിര്‍ദേശങ്ങള്‍: 15 സ്റ്റേഷനുകള്‍, 200 കിമീ വേഗം, തുരങ്കങ്ങളും തൂണുകളും

തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരം തിരുവനന്തപുരം-കണ്ണൂര്‍ (430 കിമീ) സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് സര്‍ക്കാര്‍ സാധ്യതാ പഠനം ആരംഭിച്ചു. അതിനായുള്ള സാങ്കേതിക നിര്‍ദേശങ്ങള്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പദ്ധതി ഭൂമിയേറ്റെടുക്കല്‍ കുറയ്ക്കുന്നതിനായി തുരങ്കങ്ങളിലൂടെയും തൂണുകളിലൂടെയും റൂട്ടുകള്‍ നിർമിക്കാനാണ് മുന്നോട്ടുവച്ചിരിക്കുന്നത്. 15 സ്റ്റേഷനുകളുള്ള ഈ പാതയിൽ പരമാവധി വേഗം 200 കിമീ/മണിക്കൂർ ആകും. ശരാശരി വേഗത 135 കിമീ/മണിക്കൂർ ആയാൽ തിരുവനന്തപുരം-കണ്ണൂർ ദൂരം 3.75 മണിക്കൂറിൽ പിന്നിടാനാകുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതിക്ക് ഏകദേശം 1 ലക്ഷം കോടി രൂപ Read More…