Business Economy India International News Politics

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘകാല സാംസ്കാരികവും രാഷ്ട്രീയവുമായ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പാരീസിലെ സ്വാമിനാരായൺ ക്ഷേത്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെയും പുതിയ അവസരങ്ങളുടെയും പ്രതീകമായി പാരീസിലെ ഈ ക്ഷേത്രം നൂറ്റാണ്ടുകളോളം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. “സമീപ വർഷങ്ങളിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണ്. എൻ്റെ സുഹൃത്തായ Read More…