Kerala News

ശബരിമലയിൽ വൻ വരുമാന വർധന; അരവണ വിറ്റുവരവിൽ 82 കോടി

ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന. 29 ദിവസങ്ങൾക്കുള്ളിൽ 163.89 കോടി രൂപ വരുമാനമായി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 141.13 കോടി രൂപ ആയിരുന്നു വരുമാനം. ഈ വർഷം 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്. അരവണ വിൽപ്പനയിൽ നിന്നാണ് ഏറ്റവും വലിയ വരുമാനം ലഭിച്ചത്. ഈ വർഷം 82.68 കോടി രൂപയുടെ അരവണ വിറ്റു, കഴിഞ്ഞ വർഷം ഇത് 65.26 കോടി രൂപ മാത്രം ആയിരുന്നു. കൂടാതെ, Read More…