Kerala News

ശബരിമലയിൽ വൻ വരുമാന വർധന; അരവണ വിറ്റുവരവിൽ 82 കോടി

ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന. 29 ദിവസങ്ങൾക്കുള്ളിൽ 163.89 കോടി രൂപ വരുമാനമായി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 141.13 കോടി രൂപ ആയിരുന്നു വരുമാനം. ഈ വർഷം 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്.

അരവണ വിൽപ്പനയിൽ നിന്നാണ് ഏറ്റവും വലിയ വരുമാനം ലഭിച്ചത്. ഈ വർഷം 82.68 കോടി രൂപയുടെ അരവണ വിറ്റു, കഴിഞ്ഞ വർഷം ഇത് 65.26 കോടി രൂപ മാത്രം ആയിരുന്നു. കൂടാതെ, ദർശനത്തിന് എത്തുന്ന ഭക്തർ കൂടിയിരിക്കുന്നു. ഇതുവരെ 22.67 ലക്ഷം ഭക്തർ ശബരിമലയിൽ ദർശനം നടത്തി, കഴിഞ്ഞ വർഷം ഇതേ സമയത്ത് 18.17 ലക്ഷം ആയിരുന്നു.

ആകെ വരുമാനത്തിൽ 22.76 കോടി രൂപയുടെ വർധനവിൽ 17.41 കോടി രൂപ അരവണവില്പനയിൽ നിന്നാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *