India News

നാടു കടത്തിയ മൂന്നാം സംഘവും നാട്ടിലെത്തി; യുഎസ് വിമാനത്തില്‍ 112 ഇന്ത്യാക്കാര്

ന്യൂഡല്‍ഹി – അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നാം സംഘം ഇന്ത്യയിലെത്തി. അമേരിക്ക നാടുകടത്തിയ 112 ഇന്ത്യാക്കാരെ അമൃത്സറിലേക്കുള്ള പ്രത്യേക വിമാനത്തിലാണ് എത്തിച്ചത്. രാത്രി 10.03ന് യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. നാട്ടിലെത്തിച്ചവരില്‍ 31 പഞ്ചാബി, 44 ഹരിയാന സ്വദേശികളും, 33 ഗുജറാത്തി സ്വദേശികളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടുപേരും, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും സംഘത്തിലുള്ളത്. ഇതില്‍ 89 പുരുഷന്മാരും 23 സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു. Read More…