Kerala News

118.33 കോടി രൂപ ചെലവ്, ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഐടി കെട്ടിടം; ഭരണാനുമതിയായി

കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട ക്യാംപസിലെ 88 സെന്റ് ഭൂമിയില്‍ ഒരു നോണ്‍ സെസ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ ഭരണാനുമതി. ഇന്‍ഫോപാര്‍ക്കിന്റെ തനത് ഫണ്ടും ബാങ്കില്‍ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവില്‍ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക. ഇന്‍ഫോപാര്‍ക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സര്‍ക്കാരിന്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കര്‍ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു. Read More…