ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും യുഎഇ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുകയും വേണമെന്ന് എംബസി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ യഥാസമയം പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ 80046342 എന്ന ടോള്‍ ഫ്രീ നമ്പറിലും +971543090571 എന്ന വാട്‌സാപ്പ് Read More…
Tag: iran israel
ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷം: മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും
ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം വഷളായതോടെ IndiGoയും Air Indiaയും പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്ന് ഇരുകമ്പനികളും വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. അർധരാത്രി വരെയാണ് ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്; സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് കമ്പനി Read More…
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ക്ലസ്റ്റര്‍ ബോംബുകള്‍ ഇസ്രയേലിലേക്ക്, മരണം 639
ടെഹ്‌റാന്‍: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍, പശ്ചിമേഷ്യയില്‍ യുദ്ധ ഭീതിയും അശാന്തിയും നിലനിൽക്കുകയാണ്. ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 639-ല്‍ എത്തി, 900-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ആണവ നിലങ്ങള്‍, സൈനിക താവളങ്ങള്‍, ജനവാസ മേഖലകള്‍ എന്നിവയെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്തുടര്‍ന്ന് ഇറാന്‍ ഡ്രോണുകളും ബാലിസ്റ്റിക് Read More…




