പുതിയ കോണ്‍ഗ്രസ് നിയമസഭയില്‍ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ തെരഞ്ഞെടുത്തു. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുല്ല എന്നിവരാണ് പുതിയ മന്ത്രിസഭയില്‍ മന്ത്രിമാരാകുന്നത്.ഇതിനിടെ തിരുവനന്തപുരത്ത് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ പാണക്കാട് സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തി. യുഡിഎഫിന് എല്ലാ പിന്തുണയും നല്‍കിയ നേതാവാണ് അദ്ദേഹമെന്ന് വിഡി സതീശന്‍ പറഞ്ഞു.
Tag: iuml
വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിൽ മുസ്ലിം ലീഗിൻ്റെ സമ്മർദം: ബിജെപി
കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നിൽ മുസ്ലിം ലീഗിൻ്റെ സമ്മർദ്ദമാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. വിഡി സതീശനെ മുഖ്യമന്ത്രിയാക്കുന്ന തീരുമാനം കോൺഗ്രസിൻ്റെ ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതാണെന്നും ബിജെപി ആരോപിച്ചു. ദിവസങ്ങളായുള്ള അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലായിരുന്നു കോൺഗ്രസ് വിഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി ഇന്ന് പ്രഖ്യാപിച്ചത്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിൻ്റെ പിന്തുണയോടെയാണ് സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് എംഎൽഎമാരുടെ സ്വതന്ത്ര തീരുമാനമല്ല ഇതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. വിഡി സതീശനെ Read More…



