ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ അതത് പ്രദേശങ്ങളെ മാത്രമല്ല, ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇത്തരം പ്രതിസന്ധികളെ നേരിടാൻ ശക്തവും വൈവിധ്യമാർന്നതുമായ വിതരണ ശൃംഖലകളും (സപ്ലൈ ചെയിൻ), നയതന്ത്ര ഇടപെടലുകളും രാജ്യങ്ങൾ തമ്മിലുള്ള കൂടുതൽ സഹകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫിൻലൻഡിൽ നടന്ന കുൽത്തരാന്ത ടോക്സ് (Kultaranta Talks) സമ്മേളനത്തിൽ “ഉയർന്നുവരുന്ന ശക്തികളും പുതിയ ഭൂരാഷ്ട്രീയ മത്സരവും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ഫിൻലൻഡ് വിദേശകാര്യ Read More…


