ആരാധ്യനായ പ്രധാനമന്ത്രിയെയും നിര്യാതയായ മാതാവിനേയും സോഷ്യൽ മീഡിയയിൽ അവഹേളിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ സിന്ധു അയിരവീട്ടിലിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പരാതികൾ നൽകിയിട്ടുണ്ട്. ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ ഇത്തരത്തിലുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു.


